ഐഎസ്എൽ പുതിയ സീസണ് 13ന് തുടക്കം

ഐഎസ്എൽ പുതിയ സീസണ് 13ന് തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2024-25 സീസണ്‍ സെപ്റ്റംബര്‍ 13 ന് തുടങ്ങും. ഐഎസ്എല്ലിന്റെ 11-ാം പതിപ്പാണിത്. ഐ-ലീഗില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദന്‍ എസ്.സി കൂടി ടൂര്‍ണമെന്റിലേക്ക് എത്തിയതോടെ ഇത്തവണ 13 ടീമുകളായിരിക്കും മാറ്റുരക്കുക.

പഞ്ചാബ് എഫ്സിക്ക് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ ടീമാണ് മുഹമ്മദന്‍ എസ്.സി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് (എഎഫ്സി) എന്നീ കമ്മിറ്റികളുടെ മാനദണ്ഡപ്രകാരമായിരിക്കും പ്രമോഷനുകള്‍ നടത്തുക.

കഴിഞ്ഞ സീസണിലെ ഐ-ലീഗ് ജേതാക്കളായാണ് മുഹമ്മദന്‍ എസ്.സി ഐഎസ്എല്ലിലെത്തിയത്. ഐഎസ്എല്ലിലെ 13 ടീമുകളും രണ്ട് കിരീടങ്ങള്‍ക്കായി മത്സരിക്കും. ഐഎസ്എല്‍ ഷീല്‍ഡ്, ഐഎസ്എല്‍ കപ്പ് എന്നിവയാണ് zടീമുകള്‍ ലക്ഷ്യമിടുന്നത്. ലീഗിന്റെ അവസാന ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിനാണ് ഷീല്‍ഡ് നല്‍കുന്നത്. 2019-20 വര്‍ഷത്തിലാണ് ഷീല്‍ഡ് ആദ്യമായി അവതരിപ്പിച്ചത്.

നിലവിലെ ഐഎസ്എല്‍ ഷീല്‍ഡ് ചാമ്പ്യന്മാരായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് പുതിയ സീസണില്‍ പ്രവേശിക്കും. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ 3-1ന് പരാജയപ്പെടുത്തിയായിരുന്നു മുംബൈ സിറ്റി എഫ്സി രണ്ടാം തവണയും ഐഎസ്എല്‍ കപ്പ് സ്വന്തമാക്കിയത്.

TAGS: ISL | SPORTS
SUMMARY: ISL new season to start by September 13

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *