ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ

ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ

ജറുസലേം: വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് വിഭാഗം തലവനായ സുഹൈൽ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). അവകാശപ്പെട്ടു. അതേസമയം. ഇക്കാര്യം ലെബനാൻ സ്ഥിരീകരിച്ചിട്ടില്ല. ബെയ്‌റൂട്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു വ്യോമാക്രമണം. ഇന്‍റലിജൻസ് വിഭാഗത്തി​ന്‍റെ കൃത്യമായ നിർദേശപ്രകാരം വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ബെയ്റൂത്ത് ലക്ഷ്യമാക്കി ആക്രമണം നടത്തി സുഹൈൽ ഹുസൈനിയെ വധിച്ചു എന്നാണ് ഐ.ഡി.എഫ് എക്സിലൂടെ പുറത്തുവിട്ടത്.

ഇറാനും ഹിസ്‍ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തിൽ ഹുസൈനി നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും ഹിസ്‍ബുള്ളയുടെ യൂണിറ്റുകൾക്കിടയിൽ അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഹുസൈനിക്കായിരുന്നുവെന്നും ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. തങ്ങൾക്കെതിരെ ലെബനനിൽ നിന്നും സിറിയയിൽ നിന്നുമുള്ള പ്രവർത്തനങ്ങൾ ഹുസൈനി ഏകോപിപ്പിച്ചിരുന്നുവെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇക്കാര്യം ലെബനൻ സ്ഥിരീകരിച്ചതായി റിപ്പോർട്ടില്ല. കഴിഞ്ഞ മാസം അവസാനം ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‍ബുള്ള മേധാവി ഹസൻ നസ്‌റള്ളയെ ഇസ്രയേൽ വധിച്ചിരുന്നു.
<BR>
TAGS : ISRAEL LEBANON WAR | HEZBOLLAH,
SUMMARY : Israel has killed Hezbollah’s logistics chief

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *