ലെബനനിൽ കരയുദ്ധത്തിന് ഇസ്രയേൽ നീക്കം; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

ലെബനനിൽ കരയുദ്ധത്തിന് ഇസ്രയേൽ നീക്കം; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

ടെല്‍ അവീവ്: ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കരയുദ്ധത്തിനായി ഇസ്രയേൽ തയ്യാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ​ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് കരയുദ്ധത്തിന് ഇസ്രയേൽ തയാറെടുക്കുന്നത്. ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചിരുന്നു. അതേസമയം തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും വ്യക്തമാക്കി.

വടക്കൻ അതിർത്തിയിലേക്ക് കരുതൽസേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചിരുന്നു. ഖാദർ-1 എന്ന ബാലിസ്റ്റിക് മിസൈൽ ആണ് പ്രയോ​ഗിച്ചത്. ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് തകർത്തതായി ഇസ്രയേൽ വക്താവ് അറിയിച്ചു.ബുധനാഴ്ചയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്ക് പരിക്കേറ്റെന്നും ലബനാൽ ആരോഗ്യമന്ത്രി അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 569 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെ ഞെട്ടിച്ച് തെൽ അവീവിലേക്ക് ഹിസ്ബുള്ള മിസൈൽ തൊടുത്തു.

അതേസമയം ലെബനനിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യ രാഷ്ട്ര സഭയുടെ അടിയന്തര യോഗത്തില്‍ ലോക നേതാക്കള്‍ ആവശ്യപ്പെട്ടു സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര തലത്തില്‍ അമേരിക്ക ശ്രമം ആരംഭിച്ചിട്ടുണ്ട്. 21 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഫ്രാന്‍സ് മുമ്പോട്ട് വെച്ചു. ശക്തമായ വ്യോമാക്രമണമാണ് ലെബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്നത്. പേജര്‍-വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചത്.
<BR>
TAGS : ISRAEL LEBANON WAR | HEZBOLLAH
SUMMARY : Israel Moves to War in Lebanon; Hezbollah will retaliate

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *