ഇസ്രായേൽ ആക്രമണം: ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിൽ കൊല്ലപ്പെട്ടു

ഇസ്രായേൽ ആക്രമണം: ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിൽ കൊല്ലപ്പെട്ടു

തെക്കൻ ഗസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അൽ-ബർദാവിലും ഭാര്യയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കുന്നതിനിടെയാണ്​ ആക്രമണമെന്ന്​ ഹമാസ്​ പ്രസ്​താവനയിൽ പറയുന്നു.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി വലിയ രീതിയിലുള്ള ആക്രമണമാണ്​ ഗസയിൽ ഇസ്രായേൽ നടത്തുന്നത്​. തെക്കൻ മേഖലയിൽ ഖാൻ യൂനിസ്​ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ശനിയാഴ്​ച 34 പേരാണ്​ ഗസയിൽ ​കൊല്ലപ്പെട്ടത്​. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 49,747 ആയി ഉയർന്നു​. 1,13,213 പേർക്ക്​ പരുക്കേൽക്കുകയും ചെയ്​തു. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും മൃതദേഹങ്ങൾ ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്തുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
<br>
TAGS : ISRAEL-PALESTINE CONFLICT
SUMMARY : Israeli attack: Hamas leader Salah al-Bardawil killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *