ഗസ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസ സിറ്റി: സെൻട്രൽ ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപെട്ടു. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഔദ ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.

അൽ-ഖുദ്‌സ് ടുഡേ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വാനിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളനിറത്തിലുള്ള വാഹനം ഇസ്രായേല്‍ ആക്രമണത്തില്‍ കത്തിയമരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഫാദി ഹസൗന, ഇബ്രാഹിം അല്‍-ഷെയ്ഖ് അലി, മുഹമ്മദ് അല്‍-ലദാഹ്, ഫൈസല്‍ അബു അല്‍-ക്വസാൻ, അയ്മാൻ അല്‍-ജാദി എന്നീ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

TAGS: ISRAEL ATTACK
SUMMARY: Israeli attack on Gaza hospital; Five journalists were killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *