ബഹിരാകാശ മേഖലയിൽ നിർണായക ചുവടുവെപ്പ്; യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ

ബഹിരാകാശ മേഖലയിൽ നിർണായക ചുവടുവെപ്പ്; യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ

ബെംഗളൂരു: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കല്‍, ഗവേഷണ പരീക്ഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ സഹകരണത്തിനാണ് ഇരു ഏജന്‍സികളും കരാര്‍ ഒപ്പിട്ടത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥും ഇഎസ്എ ഡയറക്ടര്‍ ജനറല്‍ ഡോ.ജോസഫ് അഷ്ബാച്ചറുമാണ് കരാറില്‍ ഒപ്പുവച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ബയോമെഡിക്കല്‍ ഗവേഷണ പരീക്ഷണം, ബഹിരാകാശത്തെ മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണം, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയാണ് കരാറിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ പറഞ്ഞു. ഐഎസ്ആര്‍ഒയുടെ ഭാവി പദ്ധതിയായ തദ്ദേശീയ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ (ബിഎഎസ്) വിഭാവനത്തില്‍ ഈ പുതിയ സഹകരണം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

 

TAGS: BENGALURU | ISRO
SUMMARY: ISRO & ESA agree to cooperate on astronaut training, mission implementation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *