ചന്ദ്രയാൻ 5; സ്വപ്നദൗത്യത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ

ചന്ദ്രയാൻ 5; സ്വപ്നദൗത്യത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ

ന്യൂഡൽഹി: സ്വപ്നദൗത്യമായ ചന്ദ്രയാൻ 5ന് ഔദ്യോഗിക അം​ഗീകാരം ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് വിശദമായി പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2035-ഓടെയായിരിക്കും വിക്ഷേപണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

250 കിലോ​ഗ്രാം ഭാരമുള്ള റോവർ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകും. ജപ്പാനുമായി സഹകരിച്ചാണ് പുതിയ ദൗത്യത്തിന് ഇസ്രോ തയാറെടുക്കുന്നത്. ചന്ദ്രയാൻ-3 ദൗത്യത്തിൽ 25 കിലോ​ഗ്രാം ഭാരമുള്ള റോവറാണ് ഉണ്ടായിരുന്നെങ്കിൽ അഞ്ചാമത്തെ ദൗത്യത്തിൽ 250 കിലോ​ഗ്രാം ഭാരമുള്ള റോവർ ഉപയോഗിക്കുമെന്നതാണ് പ്രധാന സവിശേഷത.

44 ബില്യൺ ഡോളർ മുതൽമുടക്കിലാണ് വിക്ഷേപണം. ചന്ദ്രയാൻ-6 വിക്ഷേപണത്തിനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്. കൂടാതെ ​ഗഗൻയാൻ ദൗത്യം, ശുക്രയാൻ ദൗത്യം എന്നിവയ്‌ക്കും ഐഎസ്ആർഒ തയാറെടുക്കുകയാണ്. 2027-ഓടെയാണ് ചന്ദ്രയാൻ -4 വിക്ഷേപിക്കുക.

TAGS: ISRO | CHANDRAYAN 5
SUMMARY: ISRO gets official nod for Chandrayan 5

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *