ചരിത്രമെഴുതി ഐഎസ്‌ആർഒ; ‘സ്പേഡെക്സ്’ സ്‌പേസ് ഡോക്കിങ് ദൗത്യം വിജയം

ചരിത്രമെഴുതി ഐഎസ്‌ആർഒ; ‘സ്പേഡെക്സ്’ സ്‌പേസ് ഡോക്കിങ് ദൗത്യം വിജയം

ബെംഗളൂരു: ഐഎസ്‌ആർഒയുടെ സ്‌പേഡെക്‌സ്‌ ദൗത്യം വിജയം. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ബഹിരാകാശത്ത് ഉപഗ്രങ്ങളെ കൂട്ടിച്ചേര്‍ത്തു. ഡോക്കിംഗ് സങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലമത്തെ രാജ്യമായി ഇന്ത്യ മാറി. ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

 

ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് ഡിസംബർ 30ന് ആണ് പിഎസ്എൽവി റോക്കറ്റിൽ 2 ഉപഗ്രഹങ്ങളുടെ ആ യാത്ര തുടങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്–01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്–02 എന്നിവയാണ് ഇവ. നിരവധി തവണ മാറ്റിവച്ച ശേഷമാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.

ഡോക്കിങ്ങ്‌ പരീക്ഷണം വിജയിച്ചതോടെ ഈ സാങ്കേതിക വിദ്യ സായത്തമാക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്‌ആർഒ മാറി. റഷ്യ, യുഎസ്, ചൈന എന്നീ രവജ്യങ്ങളിലെ ഏജൻസികളാണ്‌ ഇതിന്‌ മുന്നേ ഈ നേട്ടം കൈവരിച്ചവർ.
<BR>
TAGS : SPADEX MISSION | ISRO
SUMMARY : ISRO makes history; ‘Spadex’ space docking mission successful

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *