ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ബാക്കപ്പ് പൈലറ്റാകുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ

ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ബാക്കപ്പ് പൈലറ്റാകുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനുള്ള ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ഇന്ത്യയുടെ ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെയും പ്രശാന്ത് ബാലകൃഷ്ണൻ നായരെയും തിരഞ്ഞെടുത്ത് ഐഎസ്ആർഒ. ഇതിനായുള്ള പരിശീലനം ഈയാഴ്ച ആരംഭിക്കും. അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത ​ദൗത്യമായ Axiom-4ന് വേണ്ടിയാണ് ശുഭാൻഷു ശുക്ലയെ ഐഎസ്ആർഒ നിശ്ചയിച്ചത്. യുഎസ്എയുടെ Axiom Space Inc-മായി ഒപ്പുവച്ച കരാറിന്റെ ഭാ​ഗമായിട്ടാണിത്.

ബഹിരാകാശ യാത്രയ്‌ക്കായി ഐഎസ്ആർഒയുടെ ഹ്യുമൺ സ്പേസ് ഫ്ലൈറ്റ് സെന്ററുമായാണ് അമേരിക്കൻ കമ്പനി ഒപ്പുവച്ചിരിക്കുന്നത്. ദൗത്യത്തിനായി തിരഞ്ഞെടുത്ത ശുഭാൻഷു ശുക്ല പ്രൈം പൈലറ്റാണ്. ബാക്കപ്പ് മിഷൻ പൈലറ്റായി ​ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൾട്ടിലാറ്ററൽ ക്രൂ ഓപ്പറേഷൻ പാനലിന്റെ (എംസിഒപി) അം​ഗീകാരം ലഭിച്ചതോടെയാണ് ഇരു ​ക്യാപ്റ്റൻമാർക്കും ബഹിരാകാശ യാത്രയ്‌ക്കുള്ള അനുമതി ലഭിച്ചത്.

നാലംഗ ഗഗൻയാൻ ദൗത്യസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായ ശുഭാൻശുവാണ് നാലുപേർ ഉൾപ്പെടുന്ന ആക്‌സിയം-4 ദൗത്യത്തിന്റെ പൈലറ്റ്. പെഗ്ഗി വിറ്റ്സൺ (കമാൻഡർ), സ്ലാവോസ് ഉസ്നാൻസ്കി, തിബോർ കപു (മിഷൻ പൈലറ്റ്) എന്നിവരാണ് മറ്റു അംഗങ്ങൾ.

കഴിഞ്ഞവർഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഐഎസ്എസിലേക്ക് ഇന്ത്യൻ യാത്രികന് അവസരം അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്‌ളൈറ്റ് സെന്റര്‍ (എച്ച്എസ്എഫ്‌സി), ബഹിരാകാശ ദൗത്യങ്ങളിൽ നാസയുമായി സഹകരണത്തിലുള്ള ആക്സിയം സ്പേസ് ഇന്‍കോർപറേഷനുമായി യുഎസ്എയുമായി കരാറില്‍ ഒപ്പുവെച്ചു. തുടർന്ന്, ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല (പ്രൈം), ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ (ബാക്കപ്പ്) എന്നിവരെ നാഷണല്‍ മിഷന്‍ അസൈന്‍മെന്റ് ബോര്‍ഡ് നിർദേശിക്കുകയായിരുന്നു.

TAGS: ISRO | ISS MISSION
SUMMARY: Indian Astronauts Shubhanshu Shukla and Prashant Nair to Travel to ISS Before Gaganyaan Mission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *