ബഹിരാകാശത്ത് പയർ മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ

ബഹിരാകാശത്ത് പയർ മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ

ന്യൂഡൽഹി: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ. ഡിസംബർ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുങ്ങുന്നത്. പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുക. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ-4 ആണ് ദൗത്യം.

വിത്ത് മുളപ്പിക്കുന്നത് കൂടാതെ ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ 4-ൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ​ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനം പരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് ഉപ​ഗ്ര​​ഹങ്ങളാണ് പിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിക്കുന്നത്. ചേസർ, ടാർ​ഗറ്റ് എന്നീ ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഓരോന്നിനും 220 കിലോ​ഗ്രാം ഭാരമുണ്ടായിരിക്കും.

എട്ട് പയർ വിത്തുകൾ മുളപ്പിക്കാനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. രണ്ട് ഇലകൾ വരുന്നത് വരെ സസ്യത്തിന്റെ വിവിധ ഘട്ടങ്ങൾ പരിശോധിക്കും. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ-4 ദൗത്യത്തിൽ 24 പരീക്ഷണങ്ങളാണ് ഉൾപെടുത്തിയിട്ടുള്ളത്. ഇതിൽ 14 എണ്ണം ഐഎസ്ആർഒയുടെ വിവിധ ലാബുകളിലും പത്തെണ്ണം സ്വകാര്യ യൂണിവേഴ്സിറ്റികളിലുമാണ് നടക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വികസിപ്പിച്ച ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസർച്ച് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം.

TAGS: BENGALURU | ISRO
SUMMARY: Seeds, satellites & space tech, POEM-4 to script new frontiers for ISRO

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *