ഐഎസ്ആര്‍ഒയുടെ നൂറാം വിക്ഷേപണം; ബഹിരാകാശത്തെത്തിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

ഐഎസ്ആര്‍ഒയുടെ നൂറാം വിക്ഷേപണം; ബഹിരാകാശത്തെത്തിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ) ബഹിരാകാശത്തേക്ക് അയച്ച എന്‍ വി എസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാറുള്ളതായി കണ്ടെത്തി. ഐ എസ് ആര്‍ ഒ നൂറാം വിക്ഷേപണത്തിലൂടെ അയച്ച ഉപഗ്രഹമാണിത്. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെയാണ് തകരാര്‍ വ്യക്തമായത്. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുകയാണെന്ന് അധികൃതർ അറിയിച്ചു.

ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആര്‍ഒയുടെ രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യന്‍ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എന്‍വിഎസ് ശ്രേണിയിലേത്. ഐആര്‍എന്‍എസ്എസ് ഉപഗ്രഹങ്ങളുടെ പിന്‍ഗാമികളാണ് ഈ ഉപഗ്രഹങ്ങള്‍.
<BR>
TAGS : ISRO |
SUMMARY ; ISRO’s 100th launch; NVS 02 satellite launched into space suffers technical glitch

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *