നികുതി വെട്ടിപ്പ്; സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ ഐടി റെയ്ഡ്

നികുതി വെട്ടിപ്പ്; സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ ഐടി റെയ്ഡ്

ബെംഗളൂരു: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു, മൈസൂരു ജില്ലകളിലെ സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബെംഗളൂരു, ന്യൂഡൽഹി, ചെന്നൈ, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് മൈസൂരു, ബെംഗളൂരു, മാണ്ഡ്യ എന്നിവിടങ്ങളിലെ 30 സ്ഥലങ്ങളിൾ റെയ്ഡ് നടത്തിയത്. ഒന്നിലധികം ബിസിനസുകളിൽ നികുതി വെട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ച വ്യക്തികളുടെ വീടുകളിലും ഓഫിസുകളിലുമായാണ് പരിശോധന നടന്നത്.

മൈസൂരു രാമകൃഷ്ണനഗർ ബ്ലോക്കിലെ പ്രമുഖ വ്യവസായിയുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി. അമ്മ കോംപ്ലക്‌സിന് സമീപമുള്ള ക്ലാസ് 1 സിവിൽ കോൺട്രാക്ടർ ജയകൃഷ്ണയുടെ വീട്ടിലും റെയ്ഡ് നടന്നു. അലനഹള്ളി ഔട്ടർ റിംഗ് റോഡിലുള്ള എംപ്രോ പാലസ് ഹോട്ടലിലും, മാരുതിനഗറിലെ ബിൽഡർ കാന്തരാജുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. ദേവഗൗഡ സർക്കിളിനടുത്തുള്ള ഒരു ചൗൾട്രിയിലും പരിശോധന നടന്നു. പരിശോധനയിൽ നിർണായക രേഖകളും, കണക്കിൽ പെടാത്ത പണവും പിടിച്ചെടുത്തിട്ടുണ്ട്. വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: KARNATAKA | IT RAID
SUMMARY: IT raids at 30 places in Mysuru, Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *