സമുദ്രനിരപ്പില്‍ നിന്നും 14,000 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി ഇൻഡോ-ടിബറ്റൻ അതിർത്തി പോലീസ്

സമുദ്രനിരപ്പില്‍ നിന്നും 14,000 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി ഇൻഡോ-ടിബറ്റൻ അതിർത്തി പോലീസ്

ലേഹ്: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലഡാക്കിലെ 14,000 അടി ഉയരമുള്ള ഭൂപ്രദേശത്ത് ദേശീയ പതാകയുയർത്തി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). സമുദ്ര നിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലാണ് ത്രിവർണപതാക ഉയർത്തിയത്

പതാക ഉയർത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഭാരത് മാതാ കി ജയ്, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു ആഘോഷം.

ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്. ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ചൈന അതിർത്തിയിലാണ് ഈ ഫോഴ്സ് വിന്യസിച്ചിട്ടുള്ളത്. പർവ്വതാരോഹണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാരും ജവാന്മാരും സംഘത്തിൽ ഉൾപ്പെടും.

 

TAGS: NATIONAL | FLAG HOSTING

SUMMARY: Carrying tricolour, chanting Bharat Mata ki Jai, ITBP jawans celebrate I-Day at 14,000 feet in Ladakh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *