‘അയ്യർ ഇൻ അറേബ്യ’ ഒ.ടി.ടിയിലേക്ക്

‘അയ്യർ ഇൻ അറേബ്യ’ ഒ.ടി.ടിയിലേക്ക്

ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത അയ്യർ ഇൻ അറേബ്യ.’ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. കഴിഞ്ഞ വർഷം ആദ്യമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സൺ നെക്സ്റ്റിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. മേയ് 16 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ എന്നിവരും അഭിനയിക്കുന്നുണ്ട്.

മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെത്തുന്നത്. സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ഛായാഗ്രഹണം നിർവഹിച്ച ചിത്രം വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമിച്ചത്.
<BR>
TAGS : OTT RELEASE | MALAYALAM MOVIE
SUMMARY : ‘Iyer in Arabia’ to go OTT

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *