ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്ക്

ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ ഐ സി സിയുടെ തലപ്പത്തേക്ക്. നിലവിലെ ഐ സി സി അധ്യക്ഷന്‍ ഗ്രെഗ് ബാർക്ലേയ്‌ക്ക് പകരക്കാരനായി ജയ് ഷാ എത്തേക്കുമെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചെയർമാന്‍ മൈക്ക് ബെയർഡ് ഉൾപ്പെടെയുള്ള ഐ സി സി ഡയറക്ടർമാരോട് മൂന്നാം തവണയും ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ബാർക്ലേ വ്യക്തമാക്കിയതായും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് 35കാരനായ ജയ് ഷാ. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയും ജയ് ഷാക്കുണ്ട്.

ജഗ് മോഹന്‍ ഡാല്‍മിയ (1997-2000)യും ശരദ് പവാര്‍ (2010-2012), എൻ ശ്രീനിവാസൻ (2014 – 2015), ശശാങ്ക് മനോഹർ (2015 – 2020) എന്നിവരാണ് നേരത്തെ ഐസിസി തലപ്പത്ത് എത്തിയ ഇന്ത്യക്കാർ. രണ്ട് വർഷത്തെ കാലാവധിയാണ് ഐസിസി ചെയർമാനുള്ളത്.

2019ലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായത്. 2028 വരെ അദ്ദേഹത്തിന് ബിസിസിഐ അദ്ധ്യക്ഷ പദവിയിലേക്ക് എത്താൻ സാധിക്കില്ല. ഇതിനിടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിലേക്ക് അദ്ദേഹം വരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 27 ആണ്.ഒന്നിലധികം ആളുകൾ പത്രിക സമർപ്പിച്ചാൽ തിരഞ്ഞെടുപ്പ് നടക്കും.

<BR>
TAGS : JAI SHAH | ICC
SUMMARY : Jai Shah to head ICC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *