ജയ്ജോ ജോസഫ് ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം

ജയ്ജോ ജോസഫ് ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം

ബെംഗളൂരു: ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായി മൂന്ന് മലയാളികളെ ഗവർണർ പി.എസ് ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി.സി ഡോ.അബ്ദുൾ സലാം, മലയാളിയും ബെംഗളൂരുവില്‍ സ്ഥിര താമസക്കാരനുമായ ജയ്ജോ ജോസഫ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശെെലം ഉണ്ണികൃഷ്ണൻ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. 2028 ഒക്ടോബർ വരെയാണ് ഇവരുടെ കാലാവധി. നിലവിൽ ബി.ജെ.പി മെെനോറിറ്റി മോർച്ച ദേശീയ ഉപാധ്യക്ഷനായ ഡോ. അബ്ദുൾ സലാം മലപ്പുറം സ്വദേശിയാണ്.

ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായിരുന്ന ജയ്ജോ ജോസഫ് ബെംഗളൂരുവിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമാണ്. ഇത് രണ്ടാം തവണയാണ് ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമാകുന്നത്.
<BR>
TAGS : GOA UNIVERSITY
SUMMARY : Jaijo Joseph nominated as a member of the Goa University Syndicate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *