ജമ്മുകശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ്, മൂന്ന് ഘട്ടങ്ങളായി; ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്

ജമ്മുകശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ്, മൂന്ന് ഘട്ടങ്ങളായി; ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്

ഹരിയാന, ജമ്മുകശ്മീര്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടക്കുക. ആദ്യഘട്ടം സെപ്തംബര്‍ 18ന് , രണ്ടാംഘട്ടം സെപ്തംബര്‍ 25, മൂന്നാം ഘട്ടം ഒക്ടോബര്‍ 1ന്. ഹരിയാനയില്‍ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

രണ്ടിടത്തെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന് നടക്കും. കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. 85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടില്‍ വോട്ടുരേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

പത്തു വർഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 മണ്ഡലങ്ങളാണുള്ളത്. സെപ്റ്റംബർ 30-ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ജമ്മുവില്‍ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവർക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ വ്യക്തമാക്കി.

11,838 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 735 വോട്ടർമാരാണുള്ളത്. ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കേരളം അടക്കമുള്ള ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടില്ല. എല്ലാ പോളിങ് ബൂത്തിലും സിസിടിവി കാമറകള്‍ സ്ഥാപിക്കും. തെറ്റായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യകമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

TAGS : JAMMU KASHMIR | ELECTION | DATE
SUMMARY : Elections in Jammu and Kashmir after ten years, in three phases; Elections in Haryana on October 1

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *