ജമ്മു കശ്മീരിലെ ദോഡയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ദോഡയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള വനത്തിനുള്ളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു. ബാജാദ് ഗ്രാമത്തിലെ ഗന്ദോഹ് പ്രദേശത്ത് രാവിലെ 9.30ഓടെ നടന്ന വെടിവെയ്പ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ജൂണ്‍ 11, 12 തീയതികളില്‍ നടന്ന ഇരട്ട ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

ചട്ടാര്‍ഗല്ലയിലെ ജോയിന്റ് ചെക്ക്‌പോസ്റ്റില്‍ ജൂണ്‍ 11ന് നടന്ന ഭീകരവാദ ആക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. അടുത്ത ദിവസം ഗന്ദോഹില്‍ നടന്ന മറ്റൊരാക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു. തുടര്‍ന്ന് നുഴഞ്ഞുകയറിയ അഞ്ചു പാകിസ്ഥാനി ഭീകരരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നു.

TAGS : JAMMU KASHMIR | ARMY | TERRORIST
SUMMARY : Clashes in Jammu and Kashmir; Two terrorists were killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *