ലോക റെക്കോര്‍ഡ് ജേതാവ് ജാന്‍ സെലെസ്‌നി ഇനി നീരജ് ചോപ്രയുടെ പരിശീലകൻ

ലോക റെക്കോര്‍ഡ് ജേതാവ് ജാന്‍ സെലെസ്‌നി ഇനി നീരജ് ചോപ്രയുടെ പരിശീലകൻ

ന്യൂഡൽഹി: ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡിട്ട ജാന്‍ സെലെസ്നി നീരജ് ചോപ്രയുടെ പരിശീലകനാകും. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമില്‍ നടക്കുന്ന ശൈത്യകാല പരിശീലന ക്യാമ്പോടെ ജാന്‍ സെലെസ്‌നിയുടെ കീഴിലുള്ള പരിശീലനം ആരംഭിക്കാനാണ് ധാരണയായിരിക്കുന്നത്. ടോക്കിയോ, പാരീസ് ഒളിമ്പിക്സുകളില്‍ നീരജിനൊപ്പമുണ്ടായിരുന്ന ജര്‍മ്മന്‍ പരിശീലകന്‍ ക്ലോസ് ബാര്‍ട്ടോണിയറ്റ്സ് വിരമിച്ചതോടെ നീരജ് പുതിയ പരിശീലകനെ തേടുകയായിരുന്നു.

1992, 1996, 2000 ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും 1993, 1995, 2001 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യനുമായിരുന്ന സെലെസ്‌നി 1988-ലെ ഒളിമ്പിക്‌സില്‍ വെള്ളിമെഡലും നേടിയിരുന്നു. എക്കാലത്തെയും മികച്ച ഒമ്പത് ജാവലിന്‍ ത്രോകളില്‍ അഞ്ചെണ്ണം സെലെസ്നിയുടെ പേരിലാണ്. ഇതില്‍ 98.48 മീറ്ററിന്റെ ലോക റെക്കോര്‍ഡും ഉള്‍പ്പെടുന്നുണ്ട്. നീരജ് ചോപ്രയുടെ ഇതുവരെയുള്ള മികച്ച ദീരം 89.94 മീറ്ററാണ്.

14 വര്‍ഷമായി ചെക് റിപബ്ലികിന്റെ ജാവലിന്‍ താരമായ ജാക്കൂബ് വാഡ്‌ലെജിന്റെ പരിശീലകനായിരുന്നു സെലെസ്‌നി. ഇവരുടെ നീണ്ട കൂട്ടുക്കെട്ടാണ് നീരജിന്റെ പരിശീലകനായി എത്തുന്നതോടെ ഇല്ലാതാകുന്നത്. താന്‍ ജാന്‍ സെലെസ്നിയുടെ സാങ്കേതികതയെയും കൃത്യതയെയും ശ്രദ്ധിക്കാറുണ്ടായിരുന്നതായും അദ്ദേഹത്തിന്റെ വീഡിയോകള്‍ കാണാന്‍ ധാരാളം സമയം ചിലവഴിക്കാറുണ്ടായിരുന്നതായും നീരജ് ചോപ്ര പറഞ്ഞു.

TAGS: SPORTS | NEERAJ CHOPRA
SUMMARY: Jan selesni to be made coach for athlete Neeraj chopra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *