ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഗായിക ഉഷ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ്(78) അന്തരിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു.

1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് വർഷത്തിന് ശേഷം 1971-ലാണ് വിവാഹിതരാകുന്നത്. പിന്നീട് ഇവർ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. മക്കളുടെ ജനനശേഷം ഇവർ വീണ്ടും കൊല്‍ക്കത്തയിലേക്ക് താമസം മാറ്റി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍.

TAGS : USHA UTHUP | HUSBAND | PASSED AWAY
SUMMARY : Jani Chacko Uthup, husband of singer Usha Uthup, passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *