ഐസിസിയുടെ ഗാരി സോബേഴ്സ് ട്രോഫി ജസ്പ്രീത് ബുമ്രയ്‌ക്ക്

ഐസിസിയുടെ ഗാരി സോബേഴ്സ് ട്രോഫി ജസ്പ്രീത് ബുമ്രയ്‌ക്ക്

ഐസിസിയുടെ 2024-ലെ ഏറ്റവും മികച്ച താരമായി ഇന്ത്യയുടെ പേസ് ​ഗൺ ജസ്പ്രീത് ബുമ്ര. താരത്തിന് സർ ​ഗാരി സോബേഴ്സിന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. ഹാരിബ്രൂക്ക്, ട്രാവിസ് ഹെഡ്, ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് പട്ടികയിലെ ഏക ബൗളറായ ബുമ്ര പുരസ്കാരം നേടുന്നത്. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുമ്ര. ടി-20 ലോകകപ്പിലും മറ്റ് ടെസ്റ്റ് പമ്പരകളിലും ഇന്ത്യയുടെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച താരം 21 മത്സരങ്ങളിൽ നിന്ന് 86 വിക്കറ്റുകൾ സ്വന്തമാക്കിയ പ്രകടനമാണ് നിർണായകമായത്.

നേരത്തെ ഐസിസി ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തിരുന്നു. പുറത്തേറ്റ പരുക്കിനെ തുടർന്ന് ഏറെ നാളായി കളത്തിന് പുറത്തായിരുന്നു ബുമ്ര കഴിഞ്ഞ വർഷമാണ് വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തിയത്. പോയവർഷം ഒരുപിടി റെക്കോർഡുകളാണ് ഇന്ത്യൻ താരം സ്വന്തം പേരിലാക്കിയത്.

TAGS: SPORTS | CRICKET
SUMMARY: Jasprit Bumrah becomes best player in ICC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *