തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രതികരണങ്ങള്‍ കാരണമായി; ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് സ്ഥിരീകരിച്ച് എം.വി. ഗോവിന്ദൻ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രതികരണങ്ങള്‍ കാരണമായി; ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് സ്ഥിരീകരിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം:  ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതായി സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ടി.പി രാമകൃഷ്ണന് പകരം ചുമതല നൽകിയെന്നും അതേ സമയം ഇ.പി കേന്ദ്ര കമ്മറ്റിയല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ ഇപിക്ക് പരിമിതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനം.

മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേ സമയം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടില്ലെന്നു തന്നെയാണ് പാര്‍ട്ടി നിലപാട്. മന്ത്രിമാര്‍ ഇത്തരം ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ രാജിവെച്ചിരുന്നു. അധികാര സ്ഥാനത്തിരുന്ന് അന്വേഷണം നേരിടുന്നത് ശരിയല്ലെന്നതിനാലാണിത്. എന്നാല്‍ എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ രാജിവെക്കേണ്ടതില്ല. കുറ്റാരോപിതര്‍ കുറ്റവിമുക്തനായി തിരികെ എത്തിയാല്‍ ഉപതിരഞ്ഞെടുപ്പിലൂടെയല്ലാതെ എംഎല്‍എ സ്ഥാനത്തേക്ക് എത്താന്‍ ആകില്ല. അതിനാല്‍ രാജി ആവശ്യത്തില്‍ ധാര്‍മികതയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
<BR>
TAGS : EP JAYARAJAN | M V GOVINDAN | CPM,
SUMMARY : MV Govindan on EP Jayarajan LDF convener post replacement

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *