ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നിസ് താരം ഹിമാനി മോര്‍

ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നിസ് താരം ഹിമാനി മോര്‍

ജാവലിന്‍ ത്രോ താരവും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോറാണു നീരജിന്റെ വധു. സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച്‌ നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.

‘ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ -ഇതാണ് ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര കുറിച്ചത്.

ഹരിയാനയിലെ സോനിപത്തില്‍ നിന്നുള്ള ടെന്നീസ് താരമാണ് ഹിമാനി. ലൂസിയ യുനിവേഴ്സിറ്റി, ഫ്രാങ്ക്‍ലിൻ പിയേഴ്സ് യൂനിവേഴ്സിറ്റി, അമേരിക്കയിലെ ന്യൂ ഹാംസ്ഫിയർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളായിരുന്നു ഹിമാനിയുടെ പഠനം. നിരവധി പ്രമുഖരാണ് നീരജിന്റെ വിവാഹത്തില്‍ ആശംസ അറിയിച്ച്‌ രംഗത്തെത്തിയത്.

TAGS : NEERAJ CHOPRA
SUMMARY : Javelin thrower Neeraj Chopra gets married; The bride is tennis star Himani More

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *