ജവാഹർ പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജവാഹർ പുരസ്കാരങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ജവാഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏറെപ്പെടുത്തിയ ജവാഹർ പുരസ്കാരങ്ങൾ രാജ്യസഭാംഗം ജി.സി. ചന്ദ്രശേഖർ വിതരണംചെയ്തു. സെന്റർ പ്രസിഡന്റ് പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു.

മികച്ച ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ, ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരാൻകുന്നേൽ, പയ്യന്നൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.വി. ലളിത, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഊത്തുങ്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ മൂസ കടമ്പൂറ്റ്, മുനിസിപ്പൽ കൗൺസിലർമാരായ മിനി കൃഷ്ണകുമാർ (പാലക്കാട്), സി.കെ. സഹീർ (മലപ്പുറം), ബ്ലോക്ക് പഞ്ചായത്തംഗം ടി. സുനിൽകുമാർ (വെള്ളനാട്), പാണ്ടിക്കടവത്ത് ഗ്രാമപ്പഞ്ചായത്തംഗം അബു താഹിർ എന്നിവർക്കും, അഡ്വ. സത്യന്‍ പുത്തൂര്‍, ബെൻസൺ, ഡോ. രശ്മി എസ്. നായർ എന്നിവർക്ക് സാമൂഹികസേവനരംഗത്തെ മികവിനുള്ള പുരസ്കാരവും സമ്മാനിച്ചു. മികച്ച സ്കൂള്‍ വിഭാഗത്തില്‍ ബെംഗളൂരു വിമാനപുരയിലെ കൈരളി നിലയം സ്കൂളിനും പുരസ്കാരം ലഭിച്ചു.

<BR>
TAGS : AWARDS, MALAYALI ORGANIZATION,
SUMMARY : Jawaharlal Nehru Cultural Society’s Jawahar Awards were distributed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *