ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാൻ തീരുമാനം

ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാൻ തീരുമാനം

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ എല്ലാ വിലപിടിപ്പുള്ള സ്വത്തുക്കളും തമിഴ്നാട് സർക്കാരിന് കൈമാറും. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഫെബ്രുവരി 14, 15 തീയതികളിലായി സ്വത്തുക്കൾ കൈമാറാനാണ് തീരുമാനം.

ജയലളിതയുടെ അനന്തരാവകാശികളായ ജെ. ദീപക്, ജെ. ദീപ എന്നിവർ ജയിലളിതയുടെ സ്വത്തുക്കൾക്ക് മേൽ അവകാശവാദം ഉന്നയിച്ച് നൽകിയ ഹർജികൾ കഴിഞ്ഞ ജൂലൈയിൽ പ്രത്യേക കോടതി നിരസിച്ചിരുന്നു. സ്വത്തുക്കൾ തമിഴ്‌നാടിന് കൈമാറാൻ പ്രത്യേക കോടതി നിശ്ചയിച്ചിരുന്നു. ഇതിനെതിരെ ദീപകും, ദീപയും കർണാടക ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പ്രത്യേക കോടതിയുടെ ഉത്തരവിനെതിരായ ഹർജികളിൽ തീർപ്പാകുന്നതുവരെ സ്വത്തുക്കൾ കൈമാറുന്ന പ്രക്രിയ ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർന്ന് ഈ ജനുവരിയിൽ സ്വത്തുക്കൾ അവകാശികൾക്ക് കൈമാറില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

TAGS: KARNATAKA | JAYALALITA
SUMMARY: Bengaluru court to hand over confiscated valuables of Jayalalithaa to Tamil Nadu government on February 14 and 15

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *