ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പുറത്ത്

ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പുറത്ത്

ചെന്നൈ: 2024ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ഐ.ഐ.ടി ഡൽഹി സോണിലെ വേദ് ലാഹോട്ടി 360ൽ 355മാർക്ക് നേടി ഒന്നാമതെത്തി. ഐ.ഐ.ടി ബോംബെ സോണിലെ ദ്വിജ ധർമേഷ്‍കുമാർ പട്ടേൽ ആണ് പെൺകുട്ടികളിൽ ഒന്നാമത്.

മദ്രാസ് ഐ.ഐ.ടിയാണ് ഫലം പ്രഖ്യാപിച്ചത്.  ഇത്തവണ പരീക്ഷാ നടത്തിപ്പ് ചുമതല മദ്രാസ് ഐ.ഐ.ടിക്കായിരുന്നു. jeeadv.ac.in വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ഫലം അറിയാൻ സാധിക്കും.

മേയ് 26നാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജെ.ഇ.ഇ മെയിൻസിൽ ഉന്നത റാങ്ക് നേടിയവർക്കാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ യോഗ്യതയുള്ളത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ട് പേപ്പറുകളാണ് പരീക്ഷക്ക്.

ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) ആണ് ജെ.ഇ.ഇ പരീക്ഷാനടപടികൾ നടത്തുന്നത്. ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് എന്നീ പരീക്ഷകളിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്ന റാങ്കിനെ ആസ്പദമാക്കിയാണ് 24 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ, 32 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ, 18 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കാമ്പസുകൾ, 19 ഗവണ്മെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (GFTIs) എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നടത്തുന്നത്.
<br>
TAGS : JEE ADVANCED RESULT | CAREER | EDUCATION
SUMMARY : JEE Advanced Result Declared

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *