പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; മുൻ കാമുകിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച് യുവാവ്

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; മുൻ കാമുകിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച് യുവാവ്

ബെംഗളൂരു: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിതിന് പിന്നാലെ മുൻ കാമുകിയുടെ വീട്ടിലെത്തി വാഹനങ്ങൾ കത്തിച്ച് യുവാവ്. ഹനുമന്ത് നഗർ സ്വദേശി രാഹുലാണ് പെൺകുട്ടിയുടെ വീട്ടിൽ പാർക്ക്‌ ചെയ്ത രണ്ടു കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിച്ചത്.

രാഹുലിനെ​ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ക്യാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രാഹുൽ, കൊലപാതകശ്രമം, മയക്കുമരുന്ന് കടത്തൽ, കവർച്ച തുടങ്ങി പതിനെട്ടോളം ക്രിമിനൽ കേസുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഒപ്പമെത്തിയാണ് പ്രതി വാഹനങ്ങൾക്ക് തീയിട്ടത്.

നഗരത്തിലെ സ്വകാര്യ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ് യുവതി. രാഹുലും യുവതിയും തമ്മിലുള്ള പ്രണയബന്ധം തകരാൻ, മാതാപിതാക്കളും സഹോദരനുമാണ് കാരണമെന്ന് കരുതിയാണ് പ്രതി വാഹനങ്ങൾ കത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സി.കെ അച്ചുകാട്ട്, സുബ്രഹ്മണ്യപുര എന്നീ പോലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: BENGALURU
SUMMARY: Jilted lover sets fire to woman’s car, bikes for rejecting his promise

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *