മിൽമയിൽ തിങ്കളാഴ്ച അര്‍ധരാത്രി മുതൽ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമരം

മിൽമയിൽ തിങ്കളാഴ്ച അര്‍ധരാത്രി മുതൽ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമരം

തിരുവനന്തപുരം: മില്‍മയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് മില്‍മയുടെ എല്ലാ ട്രേഡ് യൂനിയനുകളും സമരത്തിലേക്ക്. ജൂണ്‍ 24ന് രാത്രി 12 മണി മുതല്‍ സമരം ആരംഭിക്കും.
മില്‍മ മാനേജ്‌മെന്റിന് വിഷയത്തില്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയരക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂനിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.

ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

പാ​ക്കിം​ഗും​ ​വി​ത​ര​ണ​വും​ ​നി​റു​ത്തി​വ​ച്ച് കഴിഞ്ഞമാസവും മിൽമ തൊഴിലാളികൾ സമരം ചെയ്തിരുന്നു. തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ന് ​കീ​ഴി​ലു​ള്ള​ ​അ​മ്പ​ല​ത്ത​റ,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട​ ​ഡ​യ​റി​ക​ളി​ലാ​യി​രു​ന്നു​ ​സ​മ​രം. ല​ക്ഷ​ക്ക​ണ​ക്കി​ന് ​ലി​റ്റ​ർ​ ​പാ​ലി​ന്റെ​ ​പ്രോ​സ​സിം​ഗ് ​ത​ട​സ​പ്പെ​ട്ടി​രു​ന്നു.മി​ൽ​മ​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ഐ​എ​ൻ​ടിയുസി,​ ​സി​ഐടിയു ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പേ​രി​ൽ​ ​പോ​ലീ​സ് ​കേ​സെ​ടു​ക്കുകയും ചെയ്തു.
<BR>
TAGS : MILMA | STRIKE | KERALA NEWS
SUMMARY : Joint strike of trade unions from Monday midnight in Milma

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *