ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ രണ്ടാമത് ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ വിഷ്ണു മംഗലം കുമാറിന് സമ്മാനിച്ചു.

കോർപ്പറേഷൻ സർക്കിളിന് സമീപത്തുള്ള ജിയോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രൊഫ ജോസഫ്, ജിജാ ഹരിസിംങ് എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു. 10000രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടിഎ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു .ഡോ ഫിലിപ്പ് മാത്യു, എഴുത്തുകാരി കെ. ടി ബ്രിജി, ഡോ മാത്യു മാമ്പ്ര, ഫ്രാൻസിസ് ആന്റണി,ഡോ രാജൻ,പ്രൊ ജോസഫ്, ഉമേഷ് രാമൻ, ജോമോൻ ജോബ്, ദിവ്യ ടെരൻസ്, മിൽക്കാജോസ്, ലിജിൻ ജോസഫ്, ജെയ്സൺ ജോസഫ് അലീന റബേക്കാ, സി.ഡി ഗബ്രിയേൽ, ലിജിൻ ജോസഫ് എന്നിവർ സംസാരിച്ചു.

ബെംഗളൂരുവിലെ മുതിർന്ന മാധ്യമപ്രവർത്തകനായ എ.വി ബാലകൃഷ്ണൻ, കെ.എം തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ അഭിമൈലൈക്ക് നന്ദി പറഞ്ഞു.

<Br>
TAGS : AWARDS | BANGALORE CHRISTIAN WRITERS TRUST
SUMMARY: Joseph Vanneri literary award presented to Vishnumangalam Kumar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *