ജോയിയുടെ മരണം: റെയിൽവേയ്‌ക്ക്‌ മനുഷ്യാവകാശ കമീഷന്റെ നോട്ടീസ്

ജോയിയുടെ മരണം: റെയിൽവേയ്‌ക്ക്‌ മനുഷ്യാവകാശ കമീഷന്റെ നോട്ടീസ്

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ റെയിൽവേക്ക് നോട്ടീസയച്ചു. ഡിവിഷണൽ റെയിൽവേ മാനേജർ ഏഴ്‌ ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റെയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമീഷൻ ആക്‌റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ നേരത്തെ തിരുവനന്തപുരം കലക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടീസയച്ചിരുന്നു. റെയിൽവേ കരാർ നൽകിയ കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിച്ച ജോയ്.
<br>
TAGS : AMAYIZHANJAN DEATH,
SUMMARY : Joy’s death: Human Rights Commission notice to Railways

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *