ജെ.പി നദ്ദയെ ബിജെപി രാജ്യസഭാ നേതാവായി തിരഞ്ഞെടുത്തു

ജെ.പി നദ്ദയെ ബിജെപി രാജ്യസഭാ നേതാവായി തിരഞ്ഞെടുത്തു

ജെ.പി നദ്ദയെ ബിജെപിയുടെ രാജ്യസഭാ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു നേരത്തെ രാജ്യസഭ നേതാവ്. ഗോയല്‍ ഇത്തവണ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് രാജ്യസഭാ നേതൃസ്ഥാനം ഒഴിഞ്ഞത്.

നിലവിൽ കേന്ദ്രസര്‍ക്കാരില്‍ ആരോഗ്യ വകുപ്പു മന്ത്രിയാണ് ജെപി നദ്ദ. രാസവളം, രാസവസ്തു വകുപ്പും നദ്ദയ്ക്കാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രി ആയിരിക്കെയാണ് നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്. അമിത് ഷായുടെ പിന്‍ഗാമിയായാണ് നദ്ദ ബിജെപി അധ്യക്ഷനാകുന്നത്. അതേസമയം നദ്ദ കേന്ദ്രമന്ത്രിയായതോടെ ബിജെപി മേധാവിയായ പുതിയ അധ്യക്ഷനെ ഉടന്‍ തന്നെ നിയമിച്ചേക്കുമെന്നാണ് ലഭ്യമായ വിവരം.

TAGS: BJP| RAJYASABHA| JP NADDA
SUMMARY: JP Nadda elected as rajyasabha leader for bjp

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *