വഖഫ് ബില്ലിന് ജെപിസിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി

വഖഫ് ബില്ലിന് ജെപിസിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി

ഡൽഹി: വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ചു. 14 ഭേദഗതികളാണ് അംഗീകരിച്ചത്. 44 ഭേദഗതികള്‍ പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദേശിച്ചെങ്കിലും അംഗീകരിച്ചില്ല. 10 എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ക്കുകയായിരുന്നു.

വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.

കഴിഞ്ഞ ഓഗസ്റ്റില്‍ പാർലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്. ബില്ലിന്മേല്‍ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാർ 44 ഭേദഗതികള്‍ നിർദ്ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന സമിതി തള്ളി.

പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളില്‍ വോട്ടെടുപ്പ് നടന്നതായി സമിതി ചെയർമാൻ ജഗദംബിക പാല്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിന്മേല്‍ നവംബർ 29 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജെപിസിയോട് ആവശ്യപ്പെട്ടിരുന്നത്.

TAGS : WAQF
SUMMARY : JPC approves Waqf Bill; The opposition amendment proposals were voted down

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *