സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ

സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ

ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നിർദേശത്തിന് കേന്ദ്രം അംഗീകാരം നൽകി. ഇത് സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്‌ച പുറത്തിറക്കി. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ പുതിയ നിയമനം സ്ഥിരീകരിച്ചു.

നിലവിൽ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് അദ്ദേഹം. ജസ്റ്റിസ് വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസായി നിയമിക്കാൻ ജനുവരി ഏഴിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. 2011 നവംബർ 8 ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, 2023 മാർച്ച് 29-ന് പട്നയിലെ ജുഡീഷ്യൽ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായിരുന്നു.

സീനിയോറിറ്റിയും കേരള ഹൈക്കോടതിക്ക് നിലവിൽ സുപ്രീം കോടതിയിൽ പ്രാതിനിധ്യം ഇല്ലെന്ന വസ്തുതയും പരിഗണിച്ചായിരുന്നു വിനോദ് ചന്ദ്രന്റെ പേര് കൊളീജിയം ശുപാർശ ചെയ്തത്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്.

TAGS: NATIONAL | SUPREME COURT
SUMMARY: Justice K Vinod appointed as Supreme court chief Judge

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *