ജസ്റ്റിസ്‌ കാമേശ്വർ റാവു കർണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

ജസ്റ്റിസ്‌ കാമേശ്വർ റാവു കർണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് വല്ലൂരി കാമേശ്വർ റാവു ചുമതലയേറ്റു. ശനിയാഴ്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ജസ്റ്റിസ് റാവുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മെയ് 29നാണ് ജസ്റ്റിസ് റാവുവിനെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് കർണാടകയിലേക്ക് മാറ്റിയത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ. വി.അഞ്ജാരിയ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു. 1965 ഓഗസ്റ്റ് 7-ന് ജനിച്ച റാവു 1991 മാർച്ചിൽ ബാർ കൗൺസിൽ ഓഫ് ഡൽഹിയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും സുപ്രീം കോടതി, ഡൽഹി ഹൈക്കോടതി, സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (പ്രിൻസിപ്പൽ ബെഞ്ച്) എന്നിവിടങ്ങളിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു.

മദ്രാസ് ഹൈക്കോടതി, പോർട്ട് ബ്ലെയർ എന്നിവയുൾപ്പെടെയുള്ള മറ്റ് ഹൈക്കോടതികളിലും കൽക്കട്ട ഹൈക്കോടതിയുടെ സർക്യൂട്ട് ബെഞ്ചിലും ജസ്റ്റിസ് റാവു പ്രവർത്തിച്ചിട്ടുണ്ട്. 2010 ജനുവരിയിൽ ഡൽഹി ഹൈക്കോടതി അദ്ദേഹത്തെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു. ജസ്റ്റിസ് റാവു 2013 ഏപ്രിൽ 17-ന് ഡൽഹി ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായും 2015 മാർച്ച് 18-ന് സ്ഥിരം ജഡ്ജിയായും നിയമിതനായിരുന്നു.

TAGS: KARNATAKA, BENGALURU UPDATES
KEYWORDS:Justice kameshwar rao appointed as karnataka hc judge

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *