ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

ബെംഗളൂരു: ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി (98) അന്തരിച്ചു. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയാണ്. സ്വകാര്യത മൗലികാവകാശമാക്കാന്‍ വേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് ജസ്റ്റിസ് പുട്ടസ്വാമി. ആധാറിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് ആദ്യമായി കോടതിയെ സമീപിച്ചതും അദ്ദേഹമായിരുന്നു.

പുട്ടസ്വാമി നല്‍കിയ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി പിറന്നത്. ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 2012ലാണ് പുട്ടസ്വാമി സുപ്രീംകോടതിയില്‍ റിട്ട് ഹർജി നൽകിയത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് വ്യക്തമാക്കിയെങ്കിലും പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

1952ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്ത അദ്ദേഹം 1977 നവംബറില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി. പിന്നീട് വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ബെംഗളൂരു ബെഞ്ചിന്റെ വൈസ് ചെയര്‍പേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

TAGS: KARNATAKA | DEATH
SUMMARY: Justice KS Puttaswamy passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *