ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

നേരത്തെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂണ്‍ 29നാണ് സുപ്രീം കോടതിയില്‍ നിന്നു വിരമിച്ചത്. 2016ല്‍ നോട്ട് അസാധുവാക്കല്‍ നയവുമായി ബന്ധപ്പെട്ട് വാദം കേട്ട ബഞ്ചില്‍ അംഗമായിരുന്നു രാമസുബ്രഹ്മണ്യൻ.

1958 ജൂണ്‍ 30ന് മന്നാർഗുഡിയിലാണ് രാമസുബ്രഹ്മണ്യൻ ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളജില്‍ നിന്നു സയൻസില്‍ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളജില്‍ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്.

TAGS : LATEST NEWS
SUMMARY : Justice V Ramasubramanian is the Chairman of the National Human Rights Commission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *