കെ രാധാകൃഷ്ണൻ സി.പി.എം ലോക്‌സഭ കക്ഷി നേതാവ്

കെ രാധാകൃഷ്ണൻ സി.പി.എം ലോക്‌സഭ കക്ഷി നേതാവ്

കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ആലത്തൂര്‍ എംപിയാണ് കെ രാധാകൃഷ്ണന്‍. ലോക്സഭയില്‍ സിപിഐഎമ്മിനുള്ളത് നാല് എംപിമാരാണ്. ആലത്തൂരില്‍ സിറ്റിങ് എംപി രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്. 20143 വോട്ടുകള്‍ ഭൂരിപക്ഷം നേടിയാണ് വിജയം.

പുള്ളിക്കാനത്ത് തോട്ടം തൊഴിലാളിയായിരുന്ന ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ എം.സി. കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനായി 1964 മേയ് 24ന് ജനനം. തോന്നൂര്‍ക്കരയില്‍ അമ്മ ചിന്നയോടൊപ്പമാണ് താമസം. അവിവാഹിതനാണ്.

വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയായിരുന്നു രാധാകൃഷ്ണന്റെ പൊതുരംഗത്തേക്കുള്ള കടന്നുവരവ്. 1996ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006ല്‍ നിയമസഭ സ്പീക്കറുമായി.

സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ്, ഫാം വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
<Br>
TAGS : 18th LOKSABHA, | CPIM | K RADHAKRISHNAN,
SUMMARY : K Radhakrishnan CPM Lok Sabha Party Leader

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *