സബർബൻ പ്രോജക്ടിന് വന്ദേ ഭാരത് ബോഗികൾ ഉപയോഗിക്കാനൊരുങ്ങി കെ- റൈഡ്

സബർബൻ പ്രോജക്ടിന് വന്ദേ ഭാരത് ബോഗികൾ ഉപയോഗിക്കാനൊരുങ്ങി കെ- റൈഡ്

ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടിന് ഉപയോഗിക്കാൻ വന്ദേ ഭാരത്  ബോഗികൾ ലഭിക്കുമോയെന്ന് ആരാഞ്ഞ് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ- റൈഡ്). ഇതിനായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയെ കെ- റൈഡ് സമീപിച്ചിട്ടുണ്ട്. പദ്ധതിക്കായി റോളിങ് സ്റ്റോക്ക് നിർമ്മിക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും ആരെയും ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കെ-റൈഡിന്റെ ഈ നീക്കം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് കർണാടക സർക്കാരിന്റെ ശ്രമം.

ഭാരത് ഹെവി ഇലക്ട്രോണിക്കൽസ് ലിമിറ്റഡ്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റർ. സ്പാനിഷ് റെയിൽ മാനുഫാക്ചുറർ, എന്നീ കമ്പനികൾ നിർമ്മാണത്തിനാ‌യി മുമ്പോട്ടു വന്നിരുന്നു. എന്നാല്‍ കർണാടക സർക്കാരിൽ നിന്നും കേന്ദ്രത്തിൽ നിന്നും സോവറൈൻ ഗാരണ്ടിയുടെ രൂപത്തിൽ ഉറപ്പ് ലഭിക്കണമെന്ന നിബന്ധന കമ്പനി മുമ്പോട്ടു വെച്ചു. ഇതോടെയാണ് സംസ്ഥാനം മറ്റ് സാധ്യതകൾ തിരയുന്നത്.

സംസ്ഥാന സർക്കാരിന് ആകെ ആവശ്യമായ കോച്ചുകളുടെ എണ്ണം 306 ആണ്. ഇതിന് കോച്ചൊന്നിന് 9.17 കോടി രൂപ വെച്ച് 2806 കോടി രൂപ ചെലവ് വരും. കർണാടക സർക്കാരും റെയിൽവേയും ഉൾപ്പെട്ട ഇക്വിറ്റി ഫണ്ടിങ്ങിലൂടെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് കോച്ചുകൾ വാങ്ങാമെന്നാണ് കെ-റൈഡിന്റെ ധാരണ. ഇക്വിറ്റി ഫണ്ടിങ്ങിലൂടെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ട്രെയിൻസെറ്റുകൾ വാങ്ങാൻ റെയിൽവേ ബോർഡിൽ നിന്ന് തത്ത്വത്തിലുള്ള അംഗീകാരം തേടിയിരിക്കുകയാണിപ്പോൾ കെ-റൈഡ്.

TAGS: KARNATAKA | SUBURBAN PROJECT
SUMMARY: After no bids, K-RIDE to knock on Railways doors for Vande Bharat metro coaches for Bengaluru Suburban Railway Project

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *