‘കബാലി’ നിർമാതാവ് കെ.പി.ചൗധരി ഗോവയിൽ മരിച്ച നിലയിൽ

‘കബാലി’ നിർമാതാവ് കെ.പി.ചൗധരി ഗോവയിൽ മരിച്ച നിലയിൽ

പനാജി: തെലുങ്ക് സിനിമ നിർമാതാവ് കെ.പി.ചൗധരിയെ (44) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ഗോവയിലെ  സിയോളിം ഗ്രാമത്തിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് എസ്പി അക്ഷത് കൗശൽ പറഞ്ഞു. അതേസമയം മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന്  പോലീസ് പറഞ്ഞു.

രജനികാന്ത് നായകനായ ‘കബാലി’ സിനിമ തെലുങ്കിൽ നിർമിച്ചതു ചൗധരിയാണ്.പവന്‍ കല്യാണ്‍ നായകനായ സര്‍ദാര്‍ ഗബ്ബര്‍ സിങ്, മഹേഷ് ബാബു ചിത്രം സീതമ്മ വകീട്ട്‌ലോ സിരിമല്ലെ ചേറ്റു, അഥര്‍വ നായകനായ തമിഴ് ചിത്രം കണിതന്‍ എന്നീ ചിത്രങ്ങളുടെ വിതരണക്കാരനുമായിരുന്നു.

സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്നാണ് കെ പി ചൗധരിയുടെ മുഴുവന്‍ പേര്. ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള ചൗധരി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയാണ്. കൂടാതെ പൂണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ഓപ്പറേഷന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് കടന്നുവരികയായിരുന്നു.

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ സൈബരാബാദ് പോലീസ് ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു. രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയില്‍ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം ചൗധരിയെ പിടികൂടിയത്. 82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്ന്‍ പൊതികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
<BR>
TAGS : K P CHAUDHARY | TELUGU MOVIE
SUMMARY : ‘Kabali’ producer K.P. Chaudhary found dead in Goa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *