‘കചദേവയാനി ചരിതം’ നവംബർ 23ന് ഇസിഎയിൽ

‘കചദേവയാനി ചരിതം’ നവംബർ 23ന് ഇസിഎയിൽ

ബെംഗളൂരു: ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കചദേവയാനി ആട്ടകഥ അരങ്ങിലെത്തിക്കുന്നു. ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആൻ്റ് ആർട്‌സുമായി സഹകരിച്ച് നടത്തുന്ന പരിപാടി നവംബർ 23ന് ഇന്ദിരാ നഗർ 100 ഫീറ്റ് റോഡിലെ ഇസിഎ ഹാളിൽ വൈകിട്ട് 6.30 ന് നടക്കും. ഐ.എസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.

കചനായി കലാമണ്ഡലം രവി നമ്പൂതിരിയും, ശുക്രാചാര്യരായി കലാമണ്ഡലം സിബി ചക്രവർത്തിയും, ദേവയാനിയായി കലാമണ്ഡലം അനിൽകുമാറും, സുകേതുവായി പ്രിയ നമ്പൂതിരിയും, അസുരനായി അച്യുത് ഹരി വാരിയരും രംഗത്തെത്തും. കലാമണ്ഡലം സജീവനും അഭിജിത്ത് വർമ്മയുമാണ് സംഗീതം ഒരുക്കുന്നത്. കലാമണ്ഡലം സുധീഷ് (ചെണ്ട), കലമണ്ഡലം അച്യുത വാരിയർ (മദ്ദളം), കലാനിലയം രാജീവ് (ചുട്ടി), സേതു, സന്തോഷ് (ഗ്രീൻ റും), രംഗശ്രീ വെള്ളിനേഴി (വസ്ത്രാലങ്കാരം) എന്നിവർ പിന്നണിയിൽ. കൂടുതൽ വിവരങ്ങൾക്ക്: 99800 90202, 6364909 800.
<br>
TAGS :  ART AND CULTURE | KATHAKALI | ECA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *