കാളിദാസ് ജയറാം വിവാഹിതനായി: വധു തരിണി കലിങ്കരായര്‍

കാളിദാസ് ജയറാം വിവാഹിതനായി: വധു തരിണി കലിങ്കരായര്‍

ഗുരുവായൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.

ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച്‌ നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു.

കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍ വെച്ച്‌ കാളിദാസും തരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. 2021ലെ മിസ് യൂണിവേഴ്‌സ് തേർഡ് റണ്ണർ അപ് ആണ് തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷൻസ് ബിരുദധാരിയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗുരുവായൂരിലെ ചടങ്ങില്‍ പങ്കെടുത്തത്.


മന്ത്രി പിഎ മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മകൻ ഗോകുല്‍ സുരേഷ് എന്നിവരും വിവാഹത്തില്‍ പങ്കെടുക്കാനായി ഗുരുവായൂരില്‍ എത്തിയിരുന്നു. ഇരുവരുടെയും പ്രീ വെഡിങ് ചടങ്ങ് ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു.

TAGS : ENTERTAINMENT
SUMMARY : Kalidas Jayaram Married: Bride Tarini Kalinkarayar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *