കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതിക്കെതിരെ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി

കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതിക്കെതിരെ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി

കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്ന് ഭീഷണി. 12ന് രാത്രി വാട്‌സ്‌ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്.

കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണിയുണ്ട്. സംഭവത്തില്‍ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS : KALAMASSERI BLAST CASE
SUMMARY : Kalamassery blast case: Threat to kill those who testify against the accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *