കളമശ്ശേരി പോളിടെക്‌നിക്കിലെ ലഹരി വേട്ട; കഞ്ചാവെത്തിച്ച 2 പ്രതികള്‍ കൂടി അറസ്റ്റില്‍

കളമശ്ശേരി പോളിടെക്‌നിക്കിലെ ലഹരി വേട്ട; കഞ്ചാവെത്തിച്ച 2 പ്രതികള്‍ കൂടി അറസ്റ്റില്‍

പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടുപേർ കൂടി പിടിയില്‍. സൊഹൈല്‍ ഷേഖ് (24), എഹിന്ത മണ്ഡല്‍ എന്നീ ഇതര സംസ്ഥാനക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. സൊഹൈല്‍ ബായ് എന്ന് വളിക്കുന്ന ബംഗാള്‍ സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് നേരത്തേ പിടിയിലായ പൂർവ വിദ്യാർഥികള്‍ പറഞ്ഞിരുന്നത്.

മുമ്പും ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയതായും വിദ്യാർഥികള്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സൊഹൈല്‍ ബായ്‌ക്ക് വെണ്ടിയുള്ള തിരച്ചിലിലായിരുന്നു കളമശേരി പോലീസ്. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ഇയാള്‍ ആലുവയിലായിരുന്നു താമസം. ക്യാമ്പസില്‍ നിന്ന് കഞ്ചാവ് പിടിച്ചെന്ന് അറിഞ്ഞതോടെ സൊഹൈല്‍ മുങ്ങി. മൊബൈല്‍ ഫോണടക്കം സ്വിച്ച്‌ ഓഫ് ആയിരുന്നു.

പിന്നീട് മൂവാറ്റുപുഴയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് സൊഹൈല്‍ ഷേഖിനെ പിടികൂടാനായത്. അറസ്റ്റിലാകുന്ന സമയത്ത് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതാണ് എഹിന്ത മണ്ഡല്‍. കുപ്രസിദ്ധനായ കഞ്ചാവ് കച്ചവടക്കാരനാണ് ഇയാള്‍. എഹിന്തയ്‌ക്ക് കളമശേരി കേസുമായി ബന്ധമുണ്ടോ എന്നകാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.

TAGS : KALAMASSERY POLYTECHNIC COLLEGE
SUMMARY : Drug bust at Kalamassery Polytechnic; 2 more accused arrested for bringing ganja

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *