ബോക്സ് ഓഫീസില്‍ 1000 കോടി കടന്ന് ‘കല്‍ക്കി 2898 എഡി’

ബോക്സ് ഓഫീസില്‍ 1000 കോടി കടന്ന് ‘കല്‍ക്കി 2898 എഡി’

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’ ആയിരം കോടി ക്ലബില്‍. ജൂണ്‍ 27 നാണ് കല്‍ക്കി വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ആറ് ഭാഷകളിലായി തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്തു 17 ദിവസം കൊണ്ടാണ് ആയിരം കോടി ക്ലബില്‍ എത്തിയത്. 1000 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ഏഴാമത്തെ ചിത്രമായിരിക്കുകയാണ് കല്‍ക്കി.

ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. പ്രഭാസിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് പ്രേക്ഷകരോട് നന്ദി കുറിച്ചത്. ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് കല്‍ക്കി. റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലാണ് ചിത്രത്തിന്റെ മിന്നും നേട്ടം.

ഇതിനു മുമ്പ് ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍, കെജിഎഫ് 2, ജവാന്‍, പത്താന്‍ എന്നിവയാണ് 1000 കോടി നേടിയ മറ്റ് ചിത്രങ്ങള്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ മിത്തോളജിക്കല്‍ ചിത്രത്തില്‍ ബോളിവുഡിലേയും ഹോളിവുഡിലേയും വന്‍ താരനിരയാണ് ഒന്നിച്ചത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ അന്ന ബെന്‍, ശോഭന തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

TAGS : KALKI 2898 AD | FILMS | ENTERTAINMENT
SUMMARY : Kalki 2898 AD’ crosses 1000 crores at the box office

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *