കലൂര്‍ അപകടം; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും

കലൂര്‍ അപകടം; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും

കൊച്ചി: കലൂരിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. നൃത്താദ്ധ്യാപകരുടെ മൊഴിയെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതില്‍ ആവശ്യമെങ്കില്‍ നൃത്ത അദ്ധ്യാപകരെയും കേസില്‍ പ്രതിചേർക്കും. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്താനും, നടൻ സിജോയ് വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്.

ഒന്നാം പ്രതി നിഗോഷ് കുമാർ, രണ്ടാം പ്രതി നിഗോഷിന്റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീർ അബ്ദുല്‍ റഹീം എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

TAGS : KALLUR STADIUM ACCIDENT
SUMMARY : Kallur accident; Divya Unni’s statement will be recorded online

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *