തഗ് ലൈഫിന്റെ വിലക്ക് പിന്‍വലിക്കണം; കമല്‍ഹാസന്‍ കര്‍ണാടക ഹൈക്കോടതിയില്‍

തഗ് ലൈഫിന്റെ വിലക്ക് പിന്‍വലിക്കണം; കമല്‍ഹാസന്‍ കര്‍ണാടക ഹൈക്കോടതിയില്‍

ബെംഗളൂരു: തഗ് ലൈഫ് സിനിമ കര്‍ണാടകയില്‍ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച്‌ കമല്‍ഹാസന്‍. രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് കമല്‍ഹാസന് വേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് ചെന്നൈയില്‍ വച്ച്‌ കന്നട തമിഴില്‍ നിന്നുണ്ടായതാണെന്ന് കമല്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന് മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും കമല്‍ഹാസന്‍ നിലപാടെടുത്തു. ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫിന്റെ ആഗോള റിലീസ്. കമലിന്റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വളച്ചൊടിച്ചതാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

TAGS : KAMAL HASSAN
SUMMARY : Kamal Haasan moves Karnataka High Court seeking lifting of ban on Thug Life

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *