ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന് കീഴിലുള്ള മലയാളം മിഷൻ കണിക്കൊന്ന, ആമ്പൽ ക്ലാസ്സുകളിലേക്കുള്ള പ്രവേശനോൽസവം മിഷൻ പ്രസിഡൻ്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. മിഷൻ ജോയിൻ്റ് സെക്രട്ടറി ജിസ്സോ ജോസ് ആശംസാ പ്രസംഗം നടത്തി. ഇ. ശിവദാസ്, രജീഷ്, സന്ധ്യ വേണു, ഗോപിക എന്നിവർ സംസാരിച്ചു. മിഷൻ അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ, ദാമോദരൻ മാഷ് എന്നിവർ മാതൃകാ ക്ലാസ്സുകൾ നടത്തി.

Posted inASSOCIATION NEWS
