കപട ഫെമിനിസത്തിന്റെ ഇര; ബെംഗളൂരു ടെക്കിയുടെ ആത്മഹത്യയിൽ പ്രതികരിച്ച് കങ്കണ റണാവത്ത്

കപട ഫെമിനിസത്തിന്റെ ഇര; ബെംഗളൂരു ടെക്കിയുടെ ആത്മഹത്യയിൽ പ്രതികരിച്ച് കങ്കണ റണാവത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തെത്തുടർന്ന് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഭർത്താക്കന്മാരിൽ നിന്നും പണം തട്ടിയെടുക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ അടുത്തിടെ ധാരാളമായി കണ്ടുവരുന്നുണ്ടെന്നും, ഇവരെ സംരക്ഷിക്കുന്നത് കപട ഫെമിനിസമാണെന്നും കങ്കണ വിമർശിച്ചു.

ബന്ധം വേർപിരിഞ്ഞതിന് ശേഷം ഭാര്യയിൽ നിന്നുള്ള പീഡനം വിശദീകരിക്കുന്ന യുവാവിന്റെ പോസ്റ്റുകൾ ഹൃദയഭേദകമാണെന്ന് കങ്കണ പറഞ്ഞു. കപട ഫെമിനിസം അപലപനീയമാണ്. കോടിക്കണക്കിന് രൂപയാണ് തട്ടിയെടുക്കാൻ യുവതി ശ്രമിച്ചത്. അദ്ദേഹത്തിന്റെ സാമ്പത്തിക ശേഷിയേക്കാൾ കൂടുതലാണത്. കടുത്ത സമ്മർദ്ദത്തിൽ മറ്റുവഴികളില്ലാതെയാണ് ബെംഗളൂരുവിലെ യുവാവ് ആത്മഹത്യ ചെയ്തതെന്നും കങ്കണ പറഞ്ഞു. രാജ്യത്ത് 99 ശതമാനം ഗാർഹികപീഡന കേസുകളിലും കുറ്റക്കാർ പുരുഷന്മാരാണ്. എന്നാൽ ബാക്കി വരുന്ന കേസുകളിൽ പുരുഷന്മാരാണ് ഇരകളാകുന്നതെന്നും എംപി ചൂണ്ടിക്കാട്ടി.

യുപി സ്വദേശിയായ അതുൽ സുഭാഷ് ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അതുലിന്റെ ഭാര്യയ്ക്കും അവരുടെ കുടുംബത്തിനും എതിരെ ആത്മഹത്യാ പ്രേരണ ആരോപിച്ച് അതുൽ സുഭാഷിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഭർത്താക്കന്മാർക്കെതിരായ വ്യക്തിപരമായ പകപോക്കലിനായി സ്ത്രീകൾ നിയമം ദുരുപയോഗപ്പെടുത്തരുതെന്ന് സമാനമായ മറ്റൊരു കേസ് പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞിരുന്നു.

TAGS: BENGALURU | DEATH
SUMMARY: Kankana ranaut responds to Bengaluru techies suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *