നിർമാതാവ് മോശമായി പെരുമാറി; ആരോപണവുമായി കന്നഡ നടി

നിർമാതാവ് മോശമായി പെരുമാറി; ആരോപണവുമായി കന്നഡ നടി

ബെംഗളൂരു: കന്നഡ സിനിമ നിർമാതാവിനെതിരെ ആരോപണവുമായി നടി നീതു ഷെട്ടി. സിനിമയുടെ കഥ കേൾക്കുന്നതിനായി നിർമാതാവ് തന്നെ ഗോവയിലേക്ക് ക്ഷണിച്ചുവെന്നും, അശ്ലീല ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.

കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുക്കാനാവുന്ന ഒരു സിനിമയുടെ തിരക്കഥ അവതരിപ്പിക്കാനുള്ള അനുമതി ഒരു നിര്‍മ്മാതാവിനോട് ചോദിച്ചു. എന്നാല്‍ നിര്‍മ്മാതാവിന്റെ പ്രതികരണം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. തിരക്കഥ കേള്‍ക്കണ്ട, പകരം തനിക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര വന്നാല്‍ മതി എന്നായിരുന്നു അയാള്‍ പറഞ്ഞത്.

കന്നട സിനിമയിലെ ഒരോ നടിമാരോടും ഇത്തരം അനുഭവം ഉണ്ടായിക്കാണും. സ്ത്രീകളോട് എത്ര മര്യാദയില്ലാതെ പെരുമാറിയാലും പണവും അധികാരവും ഉപയോഗിച്ച് രക്ഷപ്പെടാനാകുമെന്ന് സിനിമ മേഖലയിലെ ഉന്നതർക്ക് അറിയാം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ അഭിനേത്രികള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും സമാനമായ നടപടി സ്വീകരിക്കണമെന്ന് നീതു ഷെട്ടി പറഞ്ഞു. എന്നാൽ സംഭവത്തിൽ നടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

TAGS: KARNATAKA | SEXUAL HARASSMENT
SUMMARY: Kannada actress Neethu Shetty accuses producer of misbehaving with her

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *