കൊടുവാളുമായി റീൽസ് ചിത്രീകരിച്ചു; കന്നഡ ബിഗ്ബോസ് താരങ്ങൾക്കെതിരെ കേസ്

കൊടുവാളുമായി റീൽസ് ചിത്രീകരിച്ചു; കന്നഡ ബിഗ്ബോസ് താരങ്ങൾക്കെതിരെ കേസ്

ബെംഗളൂരു: കൊടുവാളുമായി റീൽസ് ചിത്രീകരിച്ച കന്നഡ ബിഗ്ബോസ് മത്സരാർത്ഥികൾക്കെതിരെ കേസെടുത്തു. കന്നഡ ബി​ഗ്ബോസ് താരങ്ങളായ രജത് കിഷൻ, വിനയ് ​ഗൗഡ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുജന സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് താരങ്ങളുടെ റീൽസ് ചിത്രീകരണമെന്ന് പോലീസ് പറഞ്ഞു.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇരുവരും ചിത്രങ്ങളും റീൽസും പോസ്റ്റ് ചെയ്തത്. കയ്യിൽ വടിവാളും വച്ചായിരുന്നു ഫോട്ടോഷൂട്ട്. വടിവാളും കയ്യിൽപിടിച്ചുള്ള അഭ്യാസങ്ങളുടെ വീഡിയോയും താരങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് താരങ്ങൾ കുടുങ്ങിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

TAGS: BENGALURU | BOOKED
SUMMARY: Case against Bigg Boss Kannada contestants for posing with arms on social media

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *